കോവിഡ് കാലം കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇതിലെന്താണ് കാര്യമെന്നും ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ.
പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ഗോപാലകൃഷ്ണൻ പരിഹസിച്ചു. സിഎഎ നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പണം നൽകുന്നത് വർഗീയത ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. നിയമത്തെ കേരളം അനുകൂലിക്കില്ല. അതിന്റെ കൂടെ നിൽക്കില്ലെന്നും നടപ്പാക്കുകയുമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക