കേന്ദ്രം ഇന്ധനവില 20 രൂപ വർദ്ധിപ്പിച്ചാൽ കേരളം 25 രൂപയാണ് കൂട്ടുന്നതെന്ന് സംവിധായകനും നടനുമായ മേജർ രവി. ഇതിനെ ജനം ചോദ്യം ചെയ്യണമെന്നും സംസ്ഥാന സർക്കാരിന് ജനങ്ങളോട് അത്രയും ഇഷ്ടമുണ്ടെങ്കിൽ നികുതി വേണ്ടായെന്ന് പറയട്ടെ എന്നും അദ്ദേഹം ഫെയ്സ് ബുക് ലൈവിൽ പറഞ്ഞു.
എവിടെയൊക്കെ കയ്യിട്ടുവാരാൻ പറ്റുമെന്ന് നോക്കി പോലീസുകാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിൽ നിന്ന് പിടിച്ചുപറിക്കും എന്നായിരിക്കും അവരുടെ സങ്കടം അദ്ദേഹം പറഞ്ഞു.
മേജർ രവി കോൺഗ്രസിൽ ചേരാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് താൻ ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മാത്രം എത്തിയതാണെന്നും വ്യാജ വാർത്തകളിൽ വീഴാതെ സൂക്ഷിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക