സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ‘ലൈഫ് മിഷൻ’. പദ്ധതി പ്രകാരം നിരവധി പേർക്കാണ് സംസ്ഥാനത്തിതുവരെ വീട് ലഭിച്ചത്. ഇപ്പോഴിതാ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുകയാണ് സർക്കാർ. ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ വീണ്ടും സമർപ്പിക്കാം.
പശ്ചിമ ബംഗാളില്‍ ഇനി അഞ്ച് രൂപയ്ക്ക് ഭക്ഷണം ; ‘മാ’ പദ്ധതിയുമായി മമത ബാനർജി
അർഹരായ നിരവധി പേർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും അവസരം നൽകുന്നത്. ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ നേരത്തെ സമയം നൽകിയിരുന്നു. അതാണിപ്പോൾ ഫെബ്രുവരി 20 വരെ നീട്ടി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക