തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 91 രൂപയാണ് പെട്രോൾ വില. ഡീസലിന് 85.51 രൂപയും. എക്കാലത്തെയും സര്‍വകാല റെക്കോഡിലാണ് പെട്രോളിന്റെയും ഡീസലിന്റെയും ഒപ്പം പാചക വാതക സിലിണ്ടറിന്റെയും വില.
സ്വന്തമായി വീടായില്ലേ..? ലൈഫ് മിഷൻ പദ്ധതിയിലേക്ക് 20 വരെ അപേക്ഷിക്കാം
കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. മൂന്ന് മാസത്തിനുള്ളിൽ ഇത് നാലാമത് തവണയാണ് പാചക വാതക വിലയിൽ വർധനവുണ്ടാകുന്നത്. കഴിഞ്ഞ ദിവസം 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.
പശ്ചിമ ബംഗാളില്‍ ഇനി അഞ്ച് രൂപയ്ക്ക് ഭക്ഷണം ; ‘മാ’ പദ്ധതിയുമായി മമത ബാനർജി
പ്രതികരിക്കാൻ ഇവിടെ എഴുതുക