സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു .എന്നാൽ ഡോളർ കടത്ത് കേസിൽ മെയ് മാസത്തിനകം മാത്രയേ കുറ്റപത്രം ഉണ്ടാകൂ. നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസുമാണ്.
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്
നിലവിൽ ഇതിൽ സ്വർണക്കടത്ത് കുറ്റപത്രമാണ് സമർപ്പിക്കുക. കൂടാതെ ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ലെന്നും എന്നാൽ നിലവിൽ അറസ്റ്റിലാകാത്ത ചിലരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക