വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പിടിയിലായത്. രക്ഷപ്പെട്ടത് ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആയിരുന്നു. ഇയാളെ പൊലീസ് കണ്ടെത്തിയത് ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ്.
മലപ്പുറത്ത് ഗ്രാമസഭയിൽ കൂട്ടത്തല്ല്; എട്ട് പേർക്ക് പരുക്ക്
എന്നാൽ പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സഹദേവനെ തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു. എന്നാൽ മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക