ശ്വേത ബച്ചനെതിരെ ഉയര്‍ന്ന അധിക്ഷേപ കമന്റിന് ശ്വേതയുടെ മകള്‍ നവ്യ നവേലി നന്ദ നല്കിയ മറുപടി ചര്‍ച്ചയാകുന്നു. നവ്യ ചെയ്യുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ശ്വേതക്ക് ജോലിയൊന്നുമില്ലെന്ന കമന്റ് വന്നത്.
ഇതിന് മറുപടിയായി ശ്വേത എഴുത്തുകാരിയും ഡിസൈനറും ഭാര്യയും അമ്മയുമാണെന്ന് നവ്യ പറഞ്ഞു. അമ്മയും ഭാര്യയുമായിരിക്കുകയെന്നാല് ഏറെ കഠിനമായ പണിയാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
‘ഭാര്യയും അമ്മയുമാകുകയെന്നാല് ഒരു ഫുള്‍ ടൈം ജോലി ചെയ്യുന്നത് പോലെ തന്നെയാണ്. വീട്ടമ്മമാരായ സ്ത്രീകളെ വില കുറച്ച് കാണരുത്. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വലിയ പങ്കാണ് വഹിക്കുന്നത്. ആ തലമുറയെങ്കിലും അവരുടെ സംഭാവനകളെ വില കുറച്ച് കാണാതെ പിന്തുണക്കുമെന്ന് കരുതാം,’ നവ്യയുടെ കമന്റില്‍ പറയുന്നു.നിരവധി പേരാണ് നവ്യക്കും ശ്വേതക്കും പിന്തുണയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക