ഇടുക്കി : പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി രേഷ്മ കുത്തേറ്റ് മരിച്ച കേസിൽ ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം.
ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയം.
ബൈസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയായ പതിനേഴുവയസുകാരിയെ ഇന്നലെ രാത്രിയാണ് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് നെഞ്ചിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂൾ സമയം കഴിഞ്ഞിട്ടും വിദ്യാർഥിനി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക