ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്.
ബി ജെ പി ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള് അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.
ഡല്‍ഹിയില്‍ ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിമാനത്തില്‍ പോകുന്നതിനിടയിലാണ് സിനിമ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമ സംവിധായകന്റെ കലയാണെന്ന് ആയിരുന്നു തങ്ങളുടെയൊക്കെ ധാരണയെന്നും കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള് അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും എന്നും അതാണ് ദൃശ്യം 2 എന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.
സംവിധായകന് ജിത്തു ജോസഫിനെയും വാനോളം പ്രകീര്‍ത്തിക്കുന്നുണ്ട് കുറിപ്പില്‍. ജിത്തു ജോസഫ് നിങ്ങളുടെ ദൃശ്യം 2 കണ്ടു എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് തന്നെ. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ്
ജിത്തു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്,
‘ജിത്തു ജോസഫ്
നിങ്ങളുടെ
ദൃശ്യം 2 കണ്ടു.
Flight ല്‍ ദില്ലിയാത്രക്കിടയില്‍
മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്
BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു
സിനിമ സംവിധായകന്റെ കലയാണ് …
ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ
കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള്
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ….
അതാണ്
ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.
വര്‍ത്തമാന മലയാള സിനിമയ്ക്ക്
ഒരു വരദാനമാണ്
ജിത്തു.’
സോഷ്യല്‍ മീഡിയയിലും രണ്ടുപേര്‍ തമ്മില്‍ കണ്ടാലുമെല്ലാം ദൃശ്യം 2 ആണ് ഇപ്പോഴത്തെ ചര്‍ച്ച. ചിത്രത്തിലെ ട്വിസ്റ്റുകള്‍ക്ക് ഒപ്പം ഓരോ ദിവസം കഴിയുമ്ബോഴും ഓരോ പുതിയ പുതിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. നിരൂപണങ്ങളും ട്രോളുകളും കൊണ്ട് ദൃശ്യം 2 ആഘോഷമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക