കെ.എസ്.ആര്.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ കാണാനില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യം സി.എം.ഡി. ബിജു പ്രഭാകര്‍ ഐ.എ.എസ്.വെളിപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള ക്രമക്കേടുകളാണ് സർക്കാർ അന്വേഷിക്കുക. എന്നാൽ ഏത് ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനമെടുക്കും.
‘ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ പകുതി ടാക്സ്’; ഇന്ധന വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് സന്തോഷ് പണ്ഡിറ്റ് |
പ്രാഥമിക അന്വേഷണത്തില്‍ കെ.എസ്.ആര്.ടി.സിയ്ക്ക് അനുവദിച്ച 100 കോടി രൂപ കാണാതായതടക്കം ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ക്രമക്കേട് അന്വേഷിക്കുമെന്ന കാര്യം ഗതാഗതമന്ത്രിയാണ് അറിയിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയത് കെ.എസ്.ആര്.ടി.സിയുടെ ആഭ്യന്തര പരിശോധന വിഭാഗമാണ്. തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ വിജിലന്‍സ് അന്വേഷണം അടക്കം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക