അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ മൂലവും ശ്രദ്ധിക്കപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിൽ സജീവമായ റിമയുടെ പോസ്റ്റിനു താഴെ വന്ന കമന്റിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ കയ്യടി നേടുന്നത്.
ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയതു കൊണ്ട്”എന്നായിരുന്നു വിമർശകന്റെ കമന്റ്റ്. എന്നാൽ ഇയാൾക്കുള്ള ഉഗ്രൻ മറുപടിയും റിമ നൽകി.
ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്,” എന്നാണ് റിമയുടെ മറുപടി. നിരവധി പേരാണ് റിമയുടെ കമന്റിന് അനുകൂലമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക