Home LATEST NEWS ‘മോഹൻലാലിന്റെ വിരലുകളും അഭിനയിക്കും’, ദൃശ്യം 2നെക്കുറിച്ച് എൻ എസ് മാധവൻ

‘മോഹൻലാലിന്റെ വിരലുകളും അഭിനയിക്കും’, ദൃശ്യം 2നെക്കുറിച്ച് എൻ എസ് മാധവൻ

മോഹൻലാല്‍ നായകനായ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അഭിനയവും മികച്ച അഭിപ്രായം നേടുന്നു. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും ദൃശ്യം 2നെ കുറിച്ചും സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞ വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. റീമേക്ക് എന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് എൻ എസ് മാധവൻ പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ വാനോളം പുകഴ്‍ത്തുകയാണ് എൻ എസ് മാധവൻ.

ദൃശ്യം വളരെ ഇഷ്‍ടപ്പെട്ടു. ദൃശ്യം മൂന്ന് വേണമെന്നും എൻ എസ് മാധവൻ പറയുന്നു. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും എൻ എസ് മാധവൻ പറയുന്നു. ഏറ്റവും ഇഷ്‍പ്പെട്ട രംഗത്തെ കുറിച്ചാണ് എൻ എസ് മാധവൻ പറയുന്നത്. സിനിമയിലെ മോഹൻലാലിന്റെ ആദ്യത്തെ സീനിനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുവെന്നാണ് എൻ എസ് മാധവൻ പറയുന്നത്. ദൃശ്യം ഒന്ന് പോലെ തന്നെ രണ്ടാം ഭാഗവും വൻ അഭിപ്രായമാണ് നേടുന്നത്. ആദ്യ ഭാഗത്തുണ്ടായ മീന, അൻസിബ, എസ്‍തര്‍, സിദ്ധിഖ്, ആശാ ശരത് തുടങ്ങിയവര്‍ക്ക് പുറമേ മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. എന്നാല്‍ ആദ്യ ഭാഗത്തുണ്ടായിരുന്ന കലാഭവൻ ഷാജോണ്‍ രണ്ടാം ഭാഗത്തിലില്ല.

Also Read :  കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് കെ മുരളീധരൻ