മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ വൺ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ച് സംവിധായകൻ സന്തോഷ് വിശ്വനാഥൻ ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണോ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം രൂപപ്പെട്ടത് എന്ന ചോദ്യത്തിന് സന്തോഷ് വിശ്വനാഥന്റെ മറുപടി ഇങ്ങനെ. എൽഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമയെന്ന് പറയും.
യുഡിഎഫുകാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. ബിജെപിക്കാർ ഈ സിനിമ കാണുമ്പോൾ ഇത് നമ്മുടെ സിനിമ എന്നു പറയും. പൊതുജനങ്ങൾ ഈ സിനിമ കാണുമ്പോൾ ഇത് അവരുടെ ആരുടേയും സിനിമയല്ല, ഇത് നമ്മുടെ സിനിമയാണെന്നും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക