ദൃശ്യം 2 മികച്ച പ്രതികരണവുമായി മുന്നേറുമ്പോൾ മോഹൻലാലിനൊപ്പം വർക്ക് ചെയ്തതിലെ സന്തോഷം അറിയിച്ച് മുരളി ഗോപി. മോഹൻലാൽ എന്ന നടനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്നാണ് മുരളി ഗോപി പറയുന്നത്. താരത്തിനൊപ്പം ഇനിയും വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്നും മുരളി ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2വരെ.. ഒരു നടൻ എന്ന നിലയിലും എഴുതിത്തുകാരൻ എന്ന നിലയിലും മോഹൻലാൽ എന്ന ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. ഇനിയത്തെ നമുക്കൊന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ നിരവധി കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. ‘നിങ്ങൾ ഈ സിനിമയിൽ പൊളിച്ചു’, ‘പൃഥ്വിരാജ് സുകുമാരൻ, പാവമല്ലേ എമ്പുരാനിൽ ഒരു റോൾ കൊടുത്തേക്ക്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ദൃശ്യം 2ൽ തോമസ് ബാസ്റ്റിൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് മുരളി ഗോപി എത്തിയത്. നടന്റെ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക