കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി. ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം വാടി തുറമുഖത്തു നിന്നാണ് രാഹുല്‍ കടല്‍യാത്രക്ക് പുറപ്പെട്ടത്.
ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചെലവഴിച്ചതിനു ശേഷമാണ് രാഹുല്‍ തിരികെയെത്തിയത്.
കെ.സി. വേണുഗോപാല്‍ എംപി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച രാവിലെ നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാരുന്ന കടല്‍യാത്ര. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക