കണ്ണൂർ :സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് പേര് വീതമുള്ള ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി പരിഗണിക്കുക. അപേക്ഷകര്‍ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ അംഗമായ 20നും 50നും ഇടയില്‍ പ്രായമുള്ള വനിതകളായിരിക്കണം. ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി അനുവദിക്കുക. തീരദേശ പഞ്ചായത്തുകളില്‍ തന്നെയായിരിക്കണം സംരംഭം ആരംഭിക്കേണ്ടത്. അപേക്ഷ കണ്ണൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മത്സ്യഭവന് ഓഫീസ് എന്നിവിടങ്ങളില്‍ മാര്‍ച്ച് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0497 2732487, 9633872717, 9526239623.
പ്രതികരിക്കാൻ ഇവിടെ എഴുതുക