ഉത്തർപ്രദേശിൽ പുല്ലു ചെത്താൻ പോയ 16 കാരി കൊല്ലപ്പെട്ട നിലയിൽ. അലിഗഡ് ജില്ലയിലാണ് സംഭവം. പുല്ല് വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒരു പൊലീസ് ഉദ്യാേഗസ്ഥന് പരിക്കേറ്റു.
അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക