ഡല്‍ഹി: വാക്സിന് എടുക്കുന്നതിനിടെ നഴ്സുമാരോട് തമാശ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് കുത്തിവെയ്പ് എടുത്ത പുതുച്ചേരി സ്വദേശിനിയായ നഴ്സ് പി. നിവേദയോടായിരുന്നു മോദിയുടെ തമാശ. ‘ സൂചിക്ക് നല്ല കട്ടിയുണ്ടല്ലോ അല്ലേ ‘ എന്നായിരുന്നു പ്രധാനമന്ത്രിയുടെ നര്‍മം കലര്‍ന്ന ചോദ്യം.
പെട്ടെന്നുളള ചോദ്യം കേട്ട് നഴ്സ് പി. നിവേദയ്ക്ക് ഒന്നും മനസിലായില്ല. തുടര്‍ന്ന് മോദി തന്നെ കാര്യം വിശദീകരിച്ചു.
രാഷ്ട്രീയകാര്‍ക്ക് തൊലിക്ക് കട്ടി കൂടുതലാണ് എന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതാണ് സൂചിയുടെ കട്ടി ചോദിക്കാന്‍ കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക