ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്. താരന് ഇല്ലാതാക്കാനായി വിപണിയിലിറങ്ങുന്ന നിരവധി ഷാംപൂകളും ഹെയര്‍ ഓയിലുകളും തേച്ചു മടുത്തവര്‍ക്കായി ഇതാ ഒരു രണ്ട് ഈസി ഹോംലി ടിപ്സ്. ഇവ ഉപയോഗിക്കുന്നതിലൂടെ താരന് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്നതാണ്.
ആദ്യത്തെ ടിപ്പ്: ഒരു കപ്പ് ഉലുവ എടുത്ത് എട്ട് മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. തലേദിവസം രാത്രി ആണെങ്കില്‍ കുറച്ചുകൂടി നല്ലതായിരിക്കും. ഇത്തരത്തില്‍ ഉലുവ പേസ്റ്റ് രൂപത്തിലാക്കി നന്നായി അരച്ചെടുക്കുക. ശേഷം അതിലേയ്ക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക ശേഷം ഇത് തലയോട്ടില്‍ നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്താല്‍ താരന് പെട്ടെന്നു തന്നെ ഇല്ലാതാവും.
രണ്ടാമത്തെ ടിപ്പ്: ഒരു സ്പൂണ്‍ അലോവേര ജെല്‍, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ നന്നായി യോജിപ്പിച്ച് തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. ഒരു അഞ്ചു മിനിറ്റോളം മസാജ് ചെയ്തതിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു മൂന്നു വട്ടം ഇങ്ങിനെ ചെയ്താല്‍ താരനില്‍ നിന്നും പൂര്‍ണമായി മോചനം ലഭിക്കും. കൂടാതെ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ആന്ററി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക അത്യാവശ്യമാണ്. കാരണം മുടിയില്‍ അഴുക്കും പൊടിയും അടിയുന്നത് വീണ്ടും താരന് വരുന്നതിന് ഇടയാക്കുന്നു. അതുകൊണ്ടു.തന്നെ നല്ല ഗുണമുള്ള ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും താരന് പോലുളള പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക