തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും സമരത്തിലേക്ക്. ഇന്നുമുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ്, നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവ ബഹിഷ്കരിക്കും. സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാദിനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക