കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിക്കാന്‍ താല്പര്യമില്ലെന്ന് സംവിധായകന് രഞ്ജിത്. ഇക്കാര്യം അദ്ദേഹം സി പി എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
എ പ്രദീപ് മത്സരിക്കുന്നതാണ് നല്ലതെന്നും, അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
എ പ്രദീപ് കുമാറാണ് നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിംഗ് എം എല്‍ എ. മൂന്ന് ടേം പൂര്‍ത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെയായി കോഴിക്കോട് നഗരത്തില്‍ തന്നെയാണ് രഞ്ജിത്ത് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക