വയനാട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി ഇടപെടല്‍. ചര്‍ച്ചക്കായി എംപിമാരായ കെ സുധാകരനും മുരളീധരനും ഇന്ന് ജില്ലയിലെത്തും. പരാതി ഉന്നയിച്ചവരുമായി ഡിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.
തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ നേതാക്കളുടെ കൂട്ടരാജി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെപിസിസി ഇടപെടല്‍.
കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നും എംഎസ് വിശ്വനാഥന് രാജിവെക്കുന്നത്. ഇദ്ദേഹം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജി വെച്ചിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു വിശ്വനാഥന്റെ രാജി. ജില്ലയില്‍ കോണ്‍ഗ്രസ് വിട്ടവരെക്കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായി തുടരുന്നു. അതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് വിശ്വനാഥന്റെ രാജി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സിപി ഐഎമ്മില്‍ ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു സുജയയുടെ രാജി. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.
ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പികെ അനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് രാജിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക