14ാം ഐ.പി.എല്‍ സീണിന്റെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍.
ക്വാര്‍ട്ടര്‍, എലിമിനേറ്റര്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അഹമ്മദാബാദാണ് വേദിയാവുക. ഉച്ചകഴിഞ്ഞ് 3.30 നും വൈകിട്ട് 7.30 നുമായിരിക്കും മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക