ഡൽഹി: കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി- ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
സിംഘുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു.
അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറിലെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് സംഭവം.
അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിന് വനിതാ കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് തിരിക്കുന്നതിനിടെയാണ് സംഭവം. കർഷക സ്ത്രീകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മാർച്ചും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക