മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഇപ്പോഴിതാ, മാർച്ച് പതിനൊന്നിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ‘ദി പ്രീസ്റ്റിൽ അഭിനേതാക്കളായ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക