അവധിക്ക് പുറമെ പണിമുടക്കും വരുന്നതിനാലാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുക .13-ന് രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ചയുമാണ്.മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കുമാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.
സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും |
10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 15, 16 തീയതികളിൽ പണിമുടക്കുന്നത്.പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് .
സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസണ്
പൊതുമേഖല ജനറൽ ഇൻഷുറസ് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെയും പണിമുടക്ക് ബാധിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക