തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർഥിയാകും. സിപിഎമ്മിൽനിന്നു രാജിവച്ച് ബിഡിജെഎസിൽ ചേർന്നതായി ജ്യോതിസ് അറിയിച്ചു. ഇതടക്കം ബിഡിജെഎസ് ആറ് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ആദ്യ പട്ടികയിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. വർക്കലയിൽ അജി എസ് ആർ എം ആണ് സ്ഥാനാർത്ഥി. കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ പത്മകുമാറും ചേർത്തലയിൽ അഡ്വ ജ്യോതിസ്.പി.എസും മത്സരിക്കും.
തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരൂരിലേക്ക് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് സിപിഎം വിട്ടത്.അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാർത്ഥികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക