കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സംശയാസ്പദ മരണം പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പരാമര്‍ശം എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്നും പറഞ്ഞാല്‍ അത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പുകമറ സൃഷ്ടിക്കാന്‍ നോക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
”അദ്ദേഹം ഏതോ ഒരു സംശയാസ്പദമായ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചത് കണ്ടു. അത് ഏതാണെന്ന് അദ്ദേഹം പറയട്ടേ. പറഞ്ഞാല്‍ അത് സംബന്ധിച്ച് അന്വേഷിക്കും. പക്ഷെ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. കേരളത്തില്‍ ഏത് സംഭവം നടന്നാലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള പൊലീസ് അന്വേഷിക്കും.”
ഇതിനിടെ, അമിത് പറഞ്ഞത് കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്റെ മരണത്തെക്കുറിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അമിത് പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്നാണ് കൊടുവള്ളി എംഎല്‍എയായ കാരാട്ട് റസാഖ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക