ബോളിവുഡ് നടൻ രൺബീർ കപൂറിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മയും നടിയുമായ നീതു കപൂറാണ് രൺബീറിന് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം നീതു കപൂർ അറിയിച്ചത്.
https://www.instagram.com/p/CMMBu7pAU4Y/?utm_source=ig_embed
ബോളിവുഡിൽ ചുവടുവയ്ക്കാൻ മഞ്ജുവാര്യർ ; പ്രതി പൂവൻകോഴി ഹിന്ദിയിലേക്ക്..!
‘ ഏവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദിയുണ്ട്, രണ്‍ബീറിന്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് അവന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്’ ; നീതു കപൂർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നേരത്തെ നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രഹ്മാസ്ത്ര, ഷംശേര എന്നിവയാണ് പുറത്തിറങ്ങാന്‍ പോകുന്ന രണ്‍ബീര്‍ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക