കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഷമീർ ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഷാർജയിൽ നിന്നാണ് ഇയാളെത്തിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
നടൻ രൺബീർ കപൂറിന് കോവിഡ് ; വിവരം പങ്കുവച്ച് താരത്തിന്റെ അമ്മ
അതേസമയം, കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതുപ്രകാരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി നൽകി. മുഖ്യമന്ത്രിയാണ് സിബിഐക്ക് കേസെടുക്കാൻ അനുമതി നൽകിയത്.
ബോളിവുഡിൽ ചുവടുവയ്ക്കാൻ മഞ്ജുവാര്യർ ; പ്രതി പൂവൻകോഴി ഹിന്ദിയിലേക്ക്..!
പ്രതികരിക്കാൻ ഇവിടെ എഴുതുക