വർഷങ്ങൾക്കുശേഷം സിനിമ മേഖലയിലേക്കുള്ള തിരിച്ചുവരവ് അതിഗംഭീരമാക്കിയ നടിയാണ് മഞ്ജുവാര്യർ. മലയാളത്തിന് പുറമെ തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് നടി. ധനുഷിനൊപ്പമെത്തിയ അസുരൻ വലിയ വിജയമാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയോടൊപ്പമുള്ള ആദ്യ ചിത്രം ‘ദി പ്രീസ്റ്റ്’ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മഞ്ജുവാര്യരുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്; വീഡിയോഗ്രാഫര്‍ അപേക്ഷ ക്ഷണിച്ചു
അതിനിടെയാണ് താരം ബോളിവുഡിലേയ്ക്ക് ചുവടു വയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പ്രതി പൂവന്ക്കോഴിയുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. മഞ്ജു വാര്യര്‍ – റോഷന് ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ സിനിമയായിരുന്നു പ്രതി പൂവൻകോഴി. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മാർച്ച് 11നാണ് ‘ദി പ്രീസ്റ്റ്’ തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് ചിത്രത്തിന്റെ തിരക്കഥ. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക