തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലായതിനാല്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് തൃണമൂല്‍ മാറ്റി. മമത ബാനര്‍ജിയെ കോല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയില്‍ തുടരുകയാണ്.
നന്ദിഗ്രാം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു മമതയ്ക്ക് നേരെ ആക്രമണം. റേയപാറ മേഖലയിലെ ക്ഷേത്രത്തിനു വെളിയിലായിരുന്നു ആക്രമണമുണ്ടായത്. മമതയുടെ കാലിലെ ലിഗമെന്റിന് പരിക്കുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മമതക്കെതിരെയുള്ള ആക്രമണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
മുമ്ബും മമതയെ അപായപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മമതാ ബാനര്‍ജിക്ക് പരിക്കേറ്റ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എം കെ സ്റ്റാലിന് പ്രതികരിച്ചു.മമതയ്ക്കു നേരെയുള്ള ആക്രമണത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക