93ആമത് ഓസ്കർ നാമനിർദ്ദേശങ്ങൾ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. ഓസ്കർ നാമനിർദ്ദേശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് താര ദമ്പതിമാർ തന്നെയാണ് അറിയിച്ചത്. പ്രഖ്യാപനം ലൈവ് പരിപാടിയിലാവും. പരിപാടി ഓസ്കറിന്റെ യൂട്യൂബ്, ഫേസ്ബുക്ക് ട്വിറ്റർ അക്കൗണ്ടുകളിലൂടെ നേരിൽ കാണാനാവും.
ഓസ്കർ പുരസ്കാര ദാനം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആറ് ആഴ്ചത്തേക്ക് നീട്ടിയിരുന്നു. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന തിയതിയും നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക