മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
താന്‍ സുഖം പ്രാപിച്ച് വരികയാണെന്നും എത്രയും പെട്ടെന്ന് ഫുട്ബോള്‍ മൈതാനത്തേക്ക് തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.അത്ര സന്തോഷകരമല്ലാത്ത ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. എനിക്ക് കോവിഡ് സ്ഥിരികീരിച്ചിരിക്കുന്നു. എങ്കിലും രോഗത്തിന്റെ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നത് സന്തോഷകരമാണ്. വൈകാതെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും.
എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഛേത്രിയുടെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക