ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. സിനിമയിൽ ടൊവിനോ തോമസ് അഭിനയിക്കുന്ന രംഗങ്ങൾ പൂർത്തിയായി.
ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് താരം തന്നെയാണ് . നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞുവെന്നാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണിതെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമ വിശേഷങ്ങൾ താരം ഷെയർ ചെയ്തിരിക്കുന്നത്.
ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക