ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലിലും ഇന്‍ഡോറിലും കോവിഡ് വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് നീക്കം.
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗം വരുന്നവരെ താപ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക