‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സും ട്രോളന്മാരും ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.
മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ നോട്ടം ട്രോളന്മാര് ആഘോഷമാക്കിയിരിക്കുകയാണ്. ഒരു മയത്തില്‍ ഒക്കെ നോക്കെഡെയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്.
”ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു. കൊല്ലരുത്” എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ദ പ്രീസ്റ്റില്‍ ജെസി എന്ന സ്കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തിയത്.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് വളരെ കംഫര്‍ട്ടബിള്‍ ആണ് ഇനിയും ഒപ്പം അഭിനയിക്കണം എന്നാണ് നിഖില പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക