യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ഥിച്ച് ചുമരെഴുതിയെ യുവാക്കളെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മര്‍ദിച്ചതായി ആരോപണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ഷിബു തെക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ചുവരെഴുതിയത്. കോതമംഗലം ചേലാട് ഏലവും പറമ്പിലാണ് സംഭവം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആരോട് ചോദിച്ചിട്ടാണ് ചുമര് എഴുതുന്നത് എന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്ന് മര്‍ദനമേറ്റവര്‍ പറയുന്നു. എന്നാല്‍ പിന്നീട് കോതമംഗലത്ത് ഷിബു തെക്കുംപുറത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ബ്ലോക്ക് സെക്രട്ടറിയായ പ്രിന്‍സ് വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ വാടാട്ടുപാറ സ്വദേശികളായ കോവില്‍ തെരുവില്‍ രാജേഷ്, പ്ലാക്കൊമ്പില്‍ സുദര്ശന് എന്നിവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക