തിരുവനന്തപുരം: ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ പി സി സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്. തന്റെ തന്നെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് ഇന്നലെ മുതല്‍ പടച്ച് വിട്ടുകൊണ്ടിരിക്കുന്ന സാധനമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മഹാത്മാഗാന്ധി എന്റെ വികാരമാണ്. ഇന്ദിരഗാന്ധി എന്റെ പ്രചോദനമാണ്. കെ കരുണാകരന് എന്റെ രാഷ്ട്രീയ ഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തിലുളളത്. ആര് പോയാലും ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. എന്റെ ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോള്‍ പോലും ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ് എന്നാണ് വിളിച്ചത്. ഈ പറയുന്നവനൊക്കെ ദൈവം കൊടുക്കും.
1978 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. 28 കൊല്ലമായി കെ പി സി സി ഭാരവാഹിയാണ്. വീട്ടിലെ വസ്തു തര്‍ക്കത്തിന് വേണ്ടിയല്ല മാര്‍ക്സിസ്റ്റുകാര്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചത്. ചോദ്യം ചോദിക്കുമ്ബോഴും മറുപടി പറയുമ്ബോഴും എന്റെ മനസില്‍ ആത്മരോഷമാണ്. എന്തൊരു നാണക്കേടാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചത് ശരിയാണ്. 1991ല്‍ എം എല്‍ എ ആയ ശേഷം 1996ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി. പിന്നെ ഇരുപത് കൊല്ലം സ്ഥാനാര്‍ത്ഥി ആയില്ലെന്നും’ ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക