ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലാണ് വലിയ സസ്പെൻസുകൾ ഉണ്ടാകുന്നത്. നേമത്ത് ആരാണ് മത്സര രംഗത്തേയ്ക്കെത്തുക എന്ന കാര്യത്തിൽ ഇതുവരെയും കോൺഗ്രസിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. വീണ്ടും സസ്പെൻസ് നിലനിർത്തുകയാണ് സ്ഥാനാർഥി പരിഗണനയിൽ ഉൾപ്പെട്ടവർ പോലും.
നേമത്ത് മത്സരിയ്ക്കുമെന്ന് കോൺഗ്രസിൽ നിന്ന് ആദ്യമാദ്യം ഉയരുന്ന പേര് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേതായിരുന്നു. ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിയ്ക്കുമെന്ന സൂചനയും ഉണ്ടായിരുന്നു. എന്നാലിപ്പോൾ വീണ്ടും സ്ഥാനാർത്ഥിത്വം ഉമ്മൻചാണ്ടിയിലേയ്ക്ക് തന്നെ എത്തുകയാണ്. അതേസമയം, നേമത്ത് മത്സരിയ്ക്കുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയാണ് ഉമ്മൻചാണ്ടി.
അഭിനേതാക്കൾ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങരുത്; കാരണം തുറന്നു പറഞ്ഞ് മുരളി ഗോപി
നേമത്ത് മത്സരിയ്ക്കുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, താൻ രണ്ടിടങ്ങളിൽ ഒരേസമയം ഇതുവരെ മത്സരിച്ചിട്ടില്ലെന്നും ഇനിയും അതുണ്ടാകില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. അനിശ്ചിതത്വം ഉടനെത്തന്നെ മാറുമെന്നും രണ്ടു മണ്ഡലങ്ങളിൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക