തൃത്താലയിൽ വി ടി ബൽറാമിനോടും ഇടത് സ്ഥാനാർഥി എംബി രാജേഷിനോടും മത്സരിയ്ക്കാൻ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിജെപിയുടെ പുതുക്കിയ സ്ഥാനാർഥി സാധ്യതാ പട്ടികയിലാണ് സന്ദീപ് വാര്യരുടെ പേര് ഉൾപ്പെടുത്തിയത്. സന്ദീപ് വാര്യര്‍ക്കുവേണ്ടി തീരുമാനിച്ചിരുന്ന കൊട്ടാരക്കരയിൽ നടൻ വിനുമോഹനെ പരിഗണിക്കുന്നു എന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയും ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനേയും പരിഗണിക്കും എന്നും സൂചനയുണ്ട്.
ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരം കറ്റാർ വാഴ; എങ്ങനെ ഉപയോഗിക്കാം
സംസ്ഥാനം നൽകിയ സ്ഥാനാർഥി പട്ടികയിൽ കാര്യമായ മാറ്റങ്ങളാണ് കേന്ദ്രം വരുത്തിയിരിയ്ക്കുന്നത്. ഇന്ന് ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്കാന് ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. അതേസമയം, സുരേഷ്ഗോപിയും ശോഭ സുരേന്ദ്രനും മത്സര രംഗത്തുണ്ടാകും. തൃശൂരോ വട്ടിയൂർക്കാവോ സുരേഷ്ഗോപി മത്സരിക്കുമ്പോൾ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിച്ചേക്കും.
ജനങ്ങളെ ഭീതിയിലാഴ്ത്തി കിളിമാനൂരിൽ അജ്ഞാത ജീവി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി ആസ്ഥാനത്തെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിക്കുക. എ പ്ലസ് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കാനാണ് ബിജെപിയുടെ നീക്കം. നേമത്ത് കുമ്മനം രാജശേഖരൻ തന്നെയാണ് മത്സര രംഗത്തുള്ളത്. ഇന്നത്തോടെ ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപനം നടക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക