തൃത്താലയില്‍ തെരഞ്ഞെടുപ്പ് ആവേശവുമായി സിപിഐഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലായി സിപിഐഎം നടത്തുന്ന വ്യത്യസ്ഥമായ ക്യാംപെയ്നുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മിനോടപ്പുള്ള രാജേഷിന്റെ വീഡിയോ വൈറലായിരുന്നു.
രജനീകാന്ത് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ കുടയും കൈയ്യിലെടുത്ത ഈ വീഡിയോയ്ക്ക് വിമര്‍ശനവും നേരിട്ടിരുന്നു.
ഇപ്പോള്‍ മണ്ഡലത്തിലെ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് രാജേഷിന്റെ ക്രിക്കറ്റ് കളി. ‘പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ബാറ്റു ചെയ്തു.
പൊടുന്നനെ കുത്തി ഉയര്‍ന്ന ഒരു ബൗണ്‍സര്‍ ലെഗ്സൈഡില്‍ മിഡ്വിക്കറ്റിലേക്ക് പുള്‍ ചെയ്തുവെന്നും’ രാജേഷ് വീഡിയോയ്ക്കൊപ്പം കുറിച്ചു. ക്രിക്കറ്റ് ഒരുപാടു കളിക്കുകയും കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എനിക്ക് ഈ അവസരം ആവേശകരമായെന്നും അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമ ഇടങ്ങളിലും സജീവ സാന്നിധ്യമറിയിക്കുന്ന യുവനേതാക്കളായ വിടി ബല്‍റാമും എംബി രാജേഷും ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ വലിയ തരത്തിലുള്ള പ്രചരണ പരിപാടികളാണ് ഇരു പാര്‍ട്ടികളും ആസൂത്രണം ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ റോഡ് ഷോകളൊന്നും ഇത്തവണ പാടില്ല. നിയന്ത്രണങ്ങള്‍ക്കിടയിലും പ്രചരണം ചൂടുപിടിപ്പിക്കാനാണ് ഇരു സ്ഥാനാര്‍ത്ഥികളുടെയും നീക്കം.
https://www.facebook.com/watch/?v=228589958961341
സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പരമാവധി ജനങ്ങളിലേക്ക് എത്തിച്ചേരാനാവും ഇരു സ്ഥാനാര്‍ത്ഥികളും ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക