ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൂടാതെ ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണ്. ഇ-മെയിലുകള്‍ കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ്.
ഡിസിസി നേതാവ് മമ്പറം ദിവാകരനും കെ.സുധാകരന് മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് പ്രതികരിച്ചു. എന്നാൽ ധര്‍മ്മടം സീറ്റ് വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക