തൃശൂർ : കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യത്തിന് കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദർശൻ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഞായറാഴ്ച രാത്രി പത്തോടെ കാട്ടൂർക്കടവിൽ വീട്ടിനു ബോംബെറിഞ്ഞ് അകത്തു കയറി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക