മന്ത്രി കെ.ടി ജലീലിനെ സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ യാസര്‍ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി കെ ടി ജലീലിന്റെ പരാതിയിലെ കേസിലാണ് അറസ്റ്റ്.
വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.
മന്ത്രിക്ക് എതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് യാസറിന്റെ വീട് റെയ്ഡ് ചെയ്തതായി ആരോപണമുണ്ടായിരുന്നു.
ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസർ എടപ്പാളിനെ, നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഇഡിക്ക് മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക