മുൻ എം.പിയും കേരള കോൺഗ്രസ് നേതാവുമായ സ്കറിയ തോമസ് (65) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
രണ്ട് തവണ കോട്ടയത്തുനിന്ന് ലോക്സഭയിലെത്തിയ സ്കറിയ തോമസ് കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. നിലവിൽ അദ്ദേഹം കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന്റെ ചെയർമാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക