പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ ആദ്യ ക്യാബിനറ്റിൽ തന്നെ പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ ഉത്തരവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം ഉണ്ടായത്. അഭയാര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്ലു അർജുൻ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ഫഹദ് ഫാസിൽ , ആകാംഷയോടെ ആരാധകർ
പൗരത്വ നിയമഭേദഗതി സംബന്ധിച്ചുള്ള തീരുമാനം ആദ്യ ക്യാബിനറ്റിൽ തന്നെ എടുക്കും. എഴുപത് വർഷത്തിലധികമായി ബംഗാളിൽ താമസിക്കുന്നവര്‍ക്ക് പൗരത്വം നൽകും. നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ പ്രവേശിപ്പിക്കില്ലെന്നും അതിർത്തികളിൽ സുരക്ഷ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പാനി ശരത്ത് ചിത്രം മിഷന് -സി പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക