ഭീമ കൊറേഗാവ് കേസിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എൻഐഎ പ്രത്യേക കോടതി തള്ളിയെന്ന് റിപ്പോർട്ട്. പാർക്കിൻസൺ അസുഖം അടക്കം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്.
കള്ളപ്പണം വെളുപ്പിച്ച കേസ്; വി കെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല
റാഞ്ചിയിലെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷയെ എൻഐഎ ശക്തമായി എതിർത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താൻ സ്റ്റാൻ സ്വാമി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക