പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ഹര്‍ജിയിലാണ് വിധി ഉണ്ടായത്.
ജാമ്യം നല്കാന് സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ബെഞ്ചിലുണ്ടായിരുന്നത് ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക