ഭാഷ ഭേദമന്യേ ആരാധകരുള്ള നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി ആരാധകനായി തമിഴ് ചിത്രത്തിൽ ഒരു കഥാപാത്രമെത്തുകയാണ്. വേലൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടി ആരാധകൻ എത്തുന്നത്. തമിഴ് സിനിമാ താരം സൂരിയാണ് മമ്മൂട്ടി ആരാധകനായി വെള്ളിത്തിരയിലെത്തുന്നത്. തമിഴ് ബിഗ് ബോസ് ഫെയിം മുഗേന്‍ റാവു ആണ് വേലനിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
കവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘മമ്മൂക്ക ദിനേശന്’ എന്നാണ് സൂരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് വിവരം. പള്ളാച്ചിയിലും പാലക്കാടുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക